24.2.11 - 10:38
നീറി പുകയുന്ന മനസ്സിന് ആശ്വാസമായി
ഒരു വാക്ക് എങ്കിലും ഒന്ന് കേട്ടിരുനെങ്കില്‍
നിറഞ്ഞു തുളുമ്പുന്ന മിഴികള്‍ക്ക് കരുതലായി
ഒരു കുളിര്‍ തെന്നല്‍ അരികെ വന്നിരുന്നെങ്കില്‍
ആഗ്രഹങ്ങള്‍ക്ക് വിരാമം ഇടാന്‍ കഴിഞ്ഞിരുന്നെങ്കില്‍
നോമ്പരങ്ങള്‍ക്ക് വിടപറയാന്‍ കഴിഞ്ഞേനെ
തുറിച്ചു നോക്കുന്ന കണ്ണുകള്‍ വളയുന്ന നിമിഷം
ചെയ്യാത്ത തെറ്റുകള്‍ക്ക് മുന്നില്‍ തോല്‍വിയെട്ട നിമിഷം
ഒന്നും വേണ്ടിയിരുന്നില്ല എന്ന് ഒരു മാത്ര നിനച്ചു പോയി
അര്‍ത്ഥശൂന്യമായ നാളയെ വരവേല്‍ക്കാന്‍ ഇടവരരുത് ഇനി
എത്ര ദൂരം ഈ യാത്ര എന്ന് അറിയുന്നില്ല എങ്കിലും
വിതുമ്പല്‍ അടക്കി തുടരണം പരാജയങ്ങളെ വിജയമാക്കാന്‍
തോല്‍വികള്‍ ഇല്ലാത്ത ഒരു നാളയാണ് ഇനി ഏക ലക്ഷ്യം
ഇടറുന്ന കാലടികള്‍ക്ക് സ്വയം കരുത്ത് പകരേണം
ഇന്നലെകളിലെ പരാജയങ്ങള്‍ക്കു മധുരപ്രതികാരമായി
വിജയത്തിന്റെ പടവുകള്‍ ഓരോന്നും പിന്നിടേണം ഇനി
എത്ര ദൂരം ഈ യാത്ര എന്ന് അറിയുന്നില്ല എങ്കിലും
വിതുമ്പല്‍ അടക്കി തുടരണം പരാജയങ്ങളെ വിജയമാക്കാന്‍
wonderful write... please write the title also in malayalam..